സർക്കാരിൽ നിന്നോ തദ്ദേശസ്ഥാപനങ്ങളിൽ നിന്നോ ലഭിച്ച സഹായം കൊണ്ടുനിർമ്മിച്ച വീടുകൾ വിൽക്കുന്നതിനുള്ള നിബന്ധനകളിൽ സർക്കാർ ഇളവ് വരുത്തി
എറണാകുളo: സർക്കാരിൽനിന്ന് ലഭിച്ച ധനസഹായംകൊണ്ട് നിർമ്മിച്ച വീടുകൾ പത്തുകൊല്ലം കഴിഞ്ഞാലേ വിൽക്കുവാനോ കൈമാറ്റം ചെയ്യാനോ അനുവാദമുണ്ടായിരുന്നുള്ളൂ. ഈ ഉത്തരവാണ് ഏഴ് വർഷമായിട്ട് കുറച്ചത്. വീട് വിൽപ്പന നടത്തുകയോ കൈമാറ്റം നടത്തുകയോ ചെയ്യുമ്പോൾ ഒരു നിബന്ധന ഉണ്ടാകും. വീട് വിൽക്കുന്നതോടെ ഇവർ വീണ്ടും ഭാവനരഹിതരാകുന്നില്ല എന്ന ഉറപ്പിൽ മാത്രമേ ഈ അനുവാദം നൽകുകയുള്ളൂ. 2024 ജൂലായ് 1 ന് മുമ്പ് ഭവന ആനുകൂല്യം ലഭിച്ചവർക്ക് ഈ ഇളവ് ലഭിക്കും. എറണാകുളത്ത് നടന്ന തദ്ദേശഭരണ ജില്ലാ അദാലത്തിൻ്റെ സംസ്ഥാനതല ഉത്ഘാടന ചടങ്ങിൽ മന്ത്രി എം .ബി രാജേഷാണ് ഈ ഇളവ് പ്രഖ്യാപിച്ചത്.