General

വാഴപ്പുള്ളി രാജരാജേശ്വരി ക്ഷേത്രത്തിൽ തിരുവാതിര ആഘോഷം

എടമുട്ടം : കാലങ്ങളായി സുമംഗലികളായ സ്ത്രീകളുടെ ആചാരപരമായ ആഘോഷമായ ധനു മാസത്തിലെ തിരുവാതിര വാഴപ്പുള്ളി ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിൽ വിവിധ ചടങ്ങുകളോടെ സംഘടിപ്പിച്ചു. കഴിമ്പ്രം സ്കൂൾ പ്രധാന അധ്യാപിക ആയിരുന്ന വത്സല ടീച്ചറും ക്ഷേത്രം തന്ത്രി മനോജ് ശാന്തിയും ചേർന്ന് ഭദ്രദീപം കൊളുത്തി തിരുവാതിര ആഘോഷം ഉദ്ഘാടനം ചെയ്തു.

വാഴപ്പുള്ളി ശ്രീ രാജരാജേശ്വരി തിരുവാതിര കളി സംഘം, പകൽവീട് അമ്മമാരുടെ ശ്രീരാമചന്ദ്ര തിരുവാതിരക്കളി സംഘം, പ്രണതോസ്മി തിരുവാതിരക്കളി സംഘവും ക്ഷേത്രമുറ്റത്ത് ചുവട് വച്ചു. ക്ഷേത്രം പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ മാസ്റ്റർ, സെക്രട്ടറി രാധാ കൃഷ്ണൻ, ബൈജു, ഹരിദാസ് തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.