വലപ്പാട് ബീച്ച് വളവത്ത് ശ്രീ ഭദ്രകാളി ക്ഷേത്ര മഹോത്സവം ആഘോഷിച്ചു
വലപ്പാട് : വലപ്പാട് ബീച്ച് വളവത്ത് ശ്രീ ഭദ്രകാളി ക്ഷേത്ര മഹോത്സവം ആഘോഷപൂർവം നടന്നു.
ഗണപതിഹോമം, ഉഷപൂജ, കലശപൂജ, കലശാഭിഷേകം, ശീവേലി എഴുന്നള്ളിപ്പ്, ഉച്ചപൂജ, വൈകിട്ട് 100-ൽ പരം കലാകാരന്മാരുടെ അകമ്പടിയോടെ പെരുവാരം സന്തോഷ് മാരാരുടെ നേതൃത്വത്തിൽ പൂരം എഴുന്നള്ളിപ്പ് നടന്നു. ദീപാരാധന, ഭഗവതിസേവ, ആഘോഷ പരിപാടികളായ വീരനാട്യം, കൈകൊട്ടിക്കളി എന്നിവ നടന്നു.
ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചെമ്മാലിൽ നാരായണൻ കുട്ടിശാന്തി, സുതൻ ശാന്തി, മേൽശാന്തി നിധിൻ എന്നിവർ മുഖ്യകാർമ്മികരായി.
ക്ഷേത്രം ചെയർമാൻ ഭരതൻ വളവത്ത്, പ്രസിഡൻറ് സന്തോഷ് വളവത്ത്, സെക്രട്ടറി ഹരീഷ്, വിശ്വംഭരൻ, വേലായുധൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. നൂറുകണക്കിന് ഭക്തരും ഉത്സവപ്രേമികളും ആചാരപരമായ ചടങ്ങുകളിലും ആഘോഷ പരിപാടികളിലും പങ്കെടുത്തു.
