General

വേൾഡ് മലയാളി കൗൺസിൽ വള്ളുവനാട് പ്രൊവിൻസിന്റെ വനിതാ ദിനാഘോഷം

തൃശൂർ: ‘അംഗന 2025’ എന്ന പേരിൽ വേൾഡ് മലയാളി കൗൺസിൽ വള്ളുവനാട് പ്രൊവിൻസ് വനിതാ ദിനം ആഘോഷിച്ചു. തൃശൂർ അടാട്ട് സീനിയർ സെക്കണ്ടറി സ്കൂളിൽ നടന്ന ചടങ്ങിൽ വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച മൂന്ന് പ്രമുഖ വനിതകളെ ആദരിച്ചു. കുറൂർ മനയിലെ ലീല അന്തർജ്ജനം, ഷീബ അമീർ, സിസ്റ്റർ ഡോ. ബീന ജോസ് എന്നിവരെയാണ് ആദരിച്ചത്.
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡന്റ് തോമസ് മോട്ടക്കൽ സൂം പ്ലാറ്റ്‌ഫോം വഴി പരിപാടി ഉദ്ഘാടനം ചെയ്തു. വള്ളുവനാട് പ്രൊവിൻസ് പ്രസിഡന്റ് സുരേന്ദ്രൻ കണ്ണാട്ട്, ചെയർമാൻ ജോസ് പുതുക്കടൻ, ജനറൽ സെക്രട്ടറി എൻ. പി. രാമചന്ദ്രൻ, ഇന്ത്യ റീജിയൻ വൈസ് പ്രസിഡന്റ് പദ്മകുമാർ, ഡോ. തങ്കം അരവിന്ദ്, ബ്ലസൺ മണ്ണിൽ, പ്രൊഫസർ പി. സി. തോമസ്, സുജിത് ശ്രീനിവാസൻ, ടി. കെ. ദേവദാസ് എന്നിവർ ആശംസകൾ നേർന്നു. സുഭാഷ് ചന്ദ്രബോസ് ചടങ്ങിന് സ്വാഗതം പറഞ്ഞു, രാജഗോപാൽ നന്ദി രേഖപ്പെടുത്തി.