ഫിക്സഡ് ഡോസ് മരുന്നുകൾക്ക് നിരോധനം
150 ലധികം ഫിക്സഡ് ഡോസ് കോമ്പിനേഷൻ (എഫ്ഡിസി) മരുന്നുകൾക്ക് അടിയന്തര പ്രാബല്യത്തോടെ നിരോധനം പുറപ്പെടുവിച്ച് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം.1940 ലെ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് നിയമത്തിലെ സെക്ഷൻ 26 എ പ്രകാരം എഫ്ഡിസിയുടെ നിർമ്മാണം, വിൽപ്പന, വിതരണം എന്നിവ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രാലയം ഒരു വിജ്ഞാപനം പുറപ്പെടുവിച്ചു. അസെക്ലോഫെനാക് 50mg , പാരസെറ്റാമോൾ 125mg ടാബ്ലെറ്റ്, മെഫെനാമിക് ആസിഡ് പാരസെറ്റമോൾ ഇഞ്ചക്ഷൻ, സെറ്റിറൈസിൻ ഹൈഡ്രോക്ലോറൈഡ് പാരസെറ്റാമോൾ (ഫിനൈൽഫ്രിൻ ഹൈഡ്രോക്ലോറൈഡ്, ലെവോസെറ്റിറൈസിൻ )പാരസെറ്റമോൾ(ക്ലോർഫെനിറാമൈൻ മെലേറ്റ് , ഫിനൈൽ പ്രൊപനോലമൈൻ, കാമിലോഫിൻ, ഡൈഹൈഡ്രോക്ലോറൈഡ് 25mg ),പാരസെറ്റമോൾ 300 മില്ലിഗ്രാം എന്നിവയാണ് നിരോധിച്ചവയിൽ ഉൾപ്പെടുന്നത്.