ആരോഗ്യ ബോധവല്‍ക്കരണ ക്യാമ്പ് സംഘടിപ്പിച്ചു
കാറളം : കേരള സര്‍ക്കാരിന്റെ നൂറ് ദിന പരിപാടിയോടനുബന്ധിച്ച് ആയുഷ് വകുപ്പ് നാഷണല്‍ ആയുഷ് മിഷന്‍ കേരള കാറളം ഗ്രാമ പഞ്ചായത്തിന്റെയും കാറളം ഗവണ്‍മെന്റ് ഹോമിയോ ഡിസ്‌പെന്‍സറിയുടേയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ ക്യാമ്പ് പ്രസിഡന്റ് ബിന്ദു പ്രദീപ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അംബിക സൂഭാഷ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സുനില്‍ മാലാന്ത്ര മുഖ്യാതിഥിയായി. ഡോ. ശ്രീദേവി എം.കെ പദ്ധതി വിശദീകരിച്ചു. ബോധവല്‍ക്കരണ ക്ലാസും നടത്തി. നിത്യ ജി യോഗ പരിശീലനം നല്‍കി. ഷീജ പ്രേമന്‍ വാര്‍ദ്ധക്യകാല രോഗീപരിചരണം സംബന്ധിച്ചു ക്ലാസെടുത്തു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ജഗദീഷ് കായംപുറത്ത്, വാര്‍ഡ് അംഗങ്ങളായ ബീന സുബ്രഹ്‌മണ്യന്‍, വൃന്ദ അജിത്കുമാര്‍, സരിത വിനോദ്, അജയന്‍ തറയില്‍ എന്നിവര്‍ സംസാരിച്ചു. ഡയഗ്നോസ്റ്റിക് ലാബിന്റെ സഹകരണത്തോടെ ഹീമോഗ്രാം, ആബിഎസ്, പിപിബിഎസ്, ടിഎസ്എച്ച്, ടോട്ടല്‍ കൊളസ്‌ട്രോള്‍ പരിശോധനയും ഉണ്ടായിരുന്നു.