GeneralHealthKERALAMTHRISSUR

ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് നിയമനം

ചാലക്കുടി: ചാലക്കുടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ഥിനികളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും പരിപാലിക്കുന്നതിനും ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിനെ (ജെ.പി.എച്ച്.എന്‍) കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് മുന്‍ഗണന. നിയമനം ലഭിക്കുന്നവര്‍ സ്ഥാപനത്തില്‍ താമസിച്ചു ജോലി ചെയ്യണം. യോഗ്യത- കേരള മിഡ് വൈഫ് കൗണ്‍സില്‍ / ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സില്‍ നല്‍കുന്ന ഓക്‌സിലറി നഴ്‌സ് മിഡ് വൈഫറി സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ കേരള നഴ്‌സ് ആന്‍ഡ് മിഡ് വൈഫ് കൗണ്‍സില്‍ നല്‍കുന്ന ഹെല്‍ത്ത് വര്‍ക്ക് ട്രെയിനിങ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ജനറല്‍ നഴ്‌സിങ് അല്ലെങ്കില്‍ ബി.എസ്.സി നഴ്‌സിങ്. സര്‍ക്കാര്‍ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ പ്രവൃത്തിപരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 2024 ജനുവരി ഒന്നിന് 18 നും 44 നും മധ്യേ. പ്രതിമാസ ഓണറേറിയം 13,000 രൂപ. താല്‍പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ എഴുതിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്, പ്രവര്‍ത്തിപരിചയം എന്നീ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഓഗസ്റ്റ് 12ന് വൈകിട്ട് അഞ്ചിന് ചാലക്കുടി മിനി സിവില്‍ സ്റ്റേഷനിലുള്ള ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസില്‍ അപേക്ഷ ലഭ്യമാക്കണം. ഫോണ്‍: 0480 2960400, 0480 2706100.

VACANCY Rubber Stamp over a white background.