100 രോഗികൾക്ക് സൗജന്യ ഡയാലിസിസ് നൽകി സബർമതി ചാരിറ്റബിൾ ട്രസ്റ്റ്
തൃശൂർ : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് സബർമതി ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടിയുടെ ഭാഗമായി ഒല്ലൂർ മിഷൻ ഹോസ്പിറ്റലിൽ 100 രോഗികൾക്ക് സൗജന്യ ഡയാലിസിസ് നൽകി. ട്രസ്റ്റ് ചെയർമാൻ ജോസ് പറമ്പന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം അഡ്വ. ഷാജി കോടങ്കണ്ടത് ഉദ്ഘാടനം ചെയ്തു. അഡ്വ. സുനിൽ ലാലൂർ, ശശി പോട്ടയിൽ, എൻ. പി. രാമചന്ദ്രൻ, രാജീവ് മങ്ങാട്ട്, രതീഷ് ജോണി, ടിറ്റോ ആന്റണി, നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റർ ലിറ്റി മരിയ, ഡയാലിസിസ് സിസ്റ്റർ ടസ്ലി, ഓഫീസ് ഇൻ ചാർജ് സിസ്റ്റർ റോസ് ലെറ്റ് എന്നിവർ സംസാരിച്ചു. ശോഭന പുഷ്പാംഗതൻ നന്ദി രേഖപ്പെടുത്തി.