നേപ്പാളില്‍ റിക്ടര്‍ സ്കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; ഡല്‍ഹിയിലും പ്രകമ്പനം അനുഭവപെട്ടു
നേപ്പാളില്‍ റിക്ടര്‍ സ്കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി നാഷണല്‍ സീസ്മോളജിക്കല്‍ സെന്റര്‍ അറിയിച്ചു. ഇന്ന് രാവിലെയാണ് ഭൂചലനമുണ്ടായത്. തലസ്ഥാനമായ കാഠ്മണ്ഡുവില്‍ നിന്ന് 55 കിലോമീറ്റര്‍ പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ധാഡിംഗിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ലോകത്തിലെ ഏറ്റവും കൂടുതല്‍ ഭൂകമ്പ സാധ്യതയുള്ള രാജ്യങ്ങളില്‍ പതിനൊന്നാമത്തെ സ്ഥാനത്താണ് നേപ്പാള്‍ ഉള്ളത് .