കെ എഫ് ഇ കുവൈറ്റ് സ്പോട് ഫിലിം ഫെസ്റ്റിവലിന് കൊടിയിറങ്ങി
കുവൈറ്റ് : കുവൈറ്റ് ഫിലിം എന്തുസിയസ്റ്റ് (കെ എഫ് ഇ ) സ്പോട് ഫിലിം ഫെസ്റ്റിവലിന് ‘ക്വിക്ഫ്ലിക്സ് ‘ മെഗാ പ്രോഗ്രാമോടെ കൊടിയിറങ്ങി. പ്രോഗ്രാം ക്രിയേറ്റീവ് ഡയറക്ടർ വട്ടിയൂർകാവ് കൃഷ്ണകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രശസ്ത ചലച്ചിത്ര താരം റിമാ കല്ലിങ്കൽ ഉദ്ഘാടനം നിർവഹിച്ചു. കൺവീനർ ജിജുന ഉണ്ണി സ്വാഗതം പറഞ്ഞ ചടങ്ങിൽ . കെ എഫ് ഇ രക്ഷാധികാരി ജിനു വയ്കത്ത് ആശംസകൾ അർപ്പിച്ചു. കൺവീനർ ചന്ദ്രമോഹൻ നന്ദി രേഖപ്പെടുത്തി. കെ എഫ് ഇ സുവനിർ “തിരനോട്ടം ” ത്തിന്റെ പ്രകാശന കർമ്മം റീമ കല്ലിങ്കൽ നിർവഹിച്ചു.
കെ എഫ് ഇ യുടെ പ്രഥമ രാമു കാര്യാട്ട് ലൈഫ് ടൈം അച്ചിവ്മെന്റ് അവാർഡ് കെ എഫ് ഇ രാക്ഷാധികാരി ജിനു വൈക്കത്ത് ബാബുജി ബത്തേരിക്ക് സമ്മാനിച്ചു. പ്രാദേശിക സിനിമാ സാങ്കേതിക മേഖലയിലെ മികവിന് ഉള്ള സമഗ്ര സംഭാവന അവാർഡ് ബിജു ഭദ്രയ്ക്ക് ക്രിയേറ്റീവ് ഡയറക്ടർ വട്ടിയൂർക്കാവ് കൃഷ്ണകുമാർ സമ്മാനിച്ചു .
കുവൈറ്റിൽ ആദ്യമായി നടന്ന സ്പോട് ഫിലിം ഫെസ്റ്റിവലിന് ജൂറി മെംബേർസ് ആയ ഡയറക്ടർ ജിനു എബ്രഹാം, ഛായഗ്രാഹകൻ സമീർ ഹക്ക് എന്നിവർ അവാർഡ് നിർണയം നടത്തി. ‘ക്വിക്ഫ്ലിക്സ് ‘ ഗ്രാൻഡ് ജൂറി അവാർഡ് “എ ലൗ സ്റ്റോറി” എന്ന ചിത്രമാണ് നേടിയത്. മികച്ച ഡയറക്ടർ – രാജീവ് ദേവനന്ദനം ( ചിത്രം ഡി പാർട്ടിങ് ), മികച്ച ചിത്രം – ഡി പാർട്ടിങ്, മികച്ച അഭിനേതാവ് – നിതിൻ മാത്യു വര്ഗീസ് ( ചിത്രം: എ ലവ് സ്റ്റോറി) , അഭിനേത്രി – രമ്യ ജയബാലൻ ( ചിത്രം: നാൻസി ), എഡിറ്റർ- നിഷാദ് മുഹമ്മദ് (ചിത്രം എ ലവ് സ്റ്റോറി), ഛായഗ്രാഹകൻ- നിഷാദ് മുഹമ്മദ് (ചിത്രം എ ലവ് സ്റ്റോറി), ആര്ട്ട് ഡയറക്ടർ – രാജീവ് ദേവനന്ദനം ( ചിത്രം ഡി പാർട്ടിങ് ) മെയ്ക്കപ്പ് ആർട്ടിസ്റ്റ് ഐ .വി. സുനീഷ് വേങ്ങറ (ചിത്രം ഡി പാർട്ടിങ് ), തിരക്കഥാകൃത്ത് – ശ്രീജിത്ത് വി .കെ (ചിത്രം എ ലൗ സ്റ്റോറി ), ബാലതാരം – സ്റ്റീവ് സാക് ലിബു (ചിത്രം ഡാനി ) ബാലതാരം- ലയാൽ ഫഹദ് ഷംസുദീൻ (ചിത്രം, ഹബീബതി – മൈ ലവ് ) എന്നിവർക്ക് ആണ് അവാർഡ് ലഭിച്ചത്. പ്രശസ്ത പിന്നണി ഗായകൻ ജിതിൻ രാജിന്റെ നേതൃത്വത്തിൽ ഗാനമേളയും, ഡി കെ ഡാൻസ്, ലക്ഷ്യ ഡാൻസ് സ്കൂളുകളുകൾ അവതരിപ്പിച്ച ഡാൻസ് എന്നീ കല പരിപാടികളും അരങ്ങേറി.