INTERNATIONAL

പത്താം വാർഷികത്തിൽ വമ്പൻ പ്രഖ്യാപനവുമായി മെട്രോ മെഡിക്കൽ ഗ്രൂപ്പ് കുവൈറ്റ്

കുവൈറ്റ്: കുവൈറ്റിലെ ആതുര സേവന രംഗത്തെ പ്രമുഖരായ മെട്രോ മെഡിക്കൽ ഗ്രൂപ്പ് പത്താം വാർഷികത്തോട് അനുബന്ധിച്ച് 2025-ൽ ഒരു വർഷം നീണ്ടുനിൽക്കുന്ന എക്സ്ക്ലൂസീവ് ഓഫറുകൾ പ്രഖ്യാപിച്ചു. 2025 ജനുവരി 1 മുതൽ ഡിസംബർ 31 വരെ (1 വർഷം) മെട്രോയുടെ എല്ലാ മെഡിക്കൽ സെൻ്ററുകളിലും എല്ലാ ബില്ലുകൾക്കും 30% ക്യാഷ്ബാക്ക് പ്രഖ്യാപിച്ചു . ഡോക്‌ടർ കൺസൾട്ടേഷനുകൾ, റേഡിയോളജി , ഡേകെയർ സർജറികൾ, സി ടി , ഓപ്പൺ എം ർ ഐ, ക്ലോസ്ഡ് എം ർ ഐ, മാമ്മോഗ്രാഫ്യി, ബി എം ഡി, ലാബ് പരിശോധനകൾ തുടങ്ങി എല്ലാ നടപടിക്രമങ്ങൾക്കും ഈ ഓഫർ ലഭ്യമാണ്. കൂടാതെ എല്ലാ ഫാർമസി പർച്ചേസിനും 15% ക്യാഷ്ബാക്ക് എല്ലാ മെട്രോ ഫർമാസികളിലും ഒരുക്കിയിട്ടുണ്ടെന്നു മെട്രോ മാനേജ്‌മന്റ് അറിയിച്ചു. ഇൻഷുറൻസ് സംബന്ധമായി 2026 വരെ സാധുതയുള്ള പ്രത്യേക കൂപ്പണുകളും ലഭ്യമാക്കിയിട്ടുണ്ട് . ഈ കൂപ്പണുകൾ സ്വന്തമായി ഉപയോഗിക്കുകയോ മറ്റുള്ളവർക്ക് നൽകുകയോ ചെയ്യാം . കൂടാതെ 1 KD മുതൽ 10 KD വരെയുള്ള ആകർഷകമായ ലാബ് പാക്കേജുകളും 2025 ഡിസംബർ വരെ ലഭ്യമാണ്. ഈ പാക്കേജുകൾക്ക് സ്പെഷ്യൽ ഡിസ്‌കൗണ്ട് ആയ 30% ക്യാഷ്ബാക്ക് ലഭ്യമല്ല. ചരിത്രത്തിന്റെ ഭാഗമാകാൻ പോകുന്ന ഈ പ്രഖ്യാപനം കുവൈറ്റ് ആരോഗ്യരംഗത്ത് വിപ്ലവകരമായ ഒരു മാറ്റം കൊണ്ടുവരുമെന്നും ഇതിലൂടെ എല്ലാ ആളുകൾക്കും മിതമായ നിരക്കിൽ ചികിത്സാസഹായം ലഭ്യമാക്കുക എന്നതാണ് ലക്ഷ്യമിടുന്നതെന്നും മാനേജ്‌മെന്റ് അറിയിച്ചു. മെട്രോയുടെ എല്ലാ ബ്രാഞ്ചുകളിലും ഉടൻ തന്നെ കൂടുതൽ സ്പെഷ്യലിറ്റി ഡോക്ടർമാർ ജോയിൻ ചെയ്യുമെന്നും എല്ലാ നാഷണാലിറ്റി ഡോക്ടർമാരും ഇതിൽ ഉൾപെട്ടിട്ടുണ്ടെന്നും മെട്രോ മെഡിക്കൽ ഗ്രൂപ്പ് ചെയർമാനും സി ഇ ഓ യുമായ മുസ്തഫ ഹംസ പറഞ്ഞു. മെട്രോ ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടേഴ്സും പത്താം വാർഷിക കമ്പനി പ്രായോജകരും ചേർന്ന് മെട്രോയുടെ പത്താം വാർഷിക ലോഗോ പ്രകാശന ചടങ്ങും നിർവഹിച്ചു. 24/7 എമർജൻസി കെയർ, പീഡിയാട്രിക്‌സ്, കാർഡിയോളജി, ഡെർമറ്റോളജി, ഇന്റേണൽ മെഡിസിൻ , ന്യൂറോളജി, ഒപ്താല്മോളജി ,ഓർത്തോപീഡിക്‌സ് ,എന്നിവയുൾപ്പെടെ മെട്രോയുടെ എല്ല ഹെൽത്ത് കെയർ സെൻ്ററുകളിലുടനീളം വിപുലമായ സേവനങ്ങൾ ആണ് സജ്ജീകരിച്ചിട്ടുള്ളത്. പുതിയ സ്റ്റാഫ് വെൽഫെയർ സ്കീം ആരംഭിക്കുന്നതുൾപ്പടെ വിപുലമായ സമാപന ചടങ്ങ് 2025 ഡിസംബറിലോ 2026 ജനുവരി ആദ്യ ആഴ്ചയിലോ നടത്താൻ തീരുമാനിച്ചിട്ടുണ്ട് . വാർത്താ സമ്മേളനത്തിൽ ചെയർമാനും സിഇഒ യുമായ മുസ്തഫ ഹംസ, മാനേജിംഗ് ഡയറക്ടർ ഇബ്രാഹിം കുട്ടി, പാർട്ണർമാരായ ഡോ. ബിജി ബഷീർ, ഡോ .അഹ്മദ് അൽ ആസ്‌മി എന്നിവർ പങ്കെടുത്തു. കൂടാതെ കുവൈറ്റി പ്രമുഖരും, ആതുരസേവനരംഗത്തെ കമ്പനി പ്രതിനിധികളും കുവൈറ്റ്, ഇന്ത്യ, ഫിലിപൈൻ, നേപ്പാൾ, ഈജിപ്ത്, ബംഗ്ലാദേശ് തുടങ്ങി നിരവധി രാജ്യങ്ങളിൽ നിന്നുള്ള മാധ്യമപ്രവർത്തകരും സന്നിഹിതരായിരുന്നു.