INTERNATIONAL

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുവൈറ്റ് സന്ദർശനം ഡിസംബർ 21-22-ന്

ന്യൂഡൽഹി :ഡിസംബർ 21, 22 തിയതികളിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈറ്റ് സന്ദർശിക്കുന്നു. കുവൈറ്റ് അമീർ, ഹിസ് ഹൈനസ് ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബർ അൽ സബാഹിന്റെ ക്ഷണം സ്വീകരിച്ചാണ് 43 വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ പ്രധാനമന്ത്രിയുടെ ചരിത്രപരമായ കുവൈറ്റ് സന്ദർശനം.

സന്ദർശന സമയത്ത് കുവൈറ്റ് ഭരണാധികാരികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ചകൾ നടത്തും. കൂടാതെ കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തെ അദ്ദേഹം അഭിസംബോധന ചെയ്യുകയും അവരുടെ അനുഭവങ്ങൾ കേൾക്കുകയും ചെയ്യും.

ഇന്ത്യയും കുവൈറ്റും തമ്മിലുള്ള ബന്ധം ചരിത്രപരമായ ആഴവും സാംസ്കാരിക അടിത്തറയുമുള്ളതാണ്. ആധുനിക കാലത്ത് ഈ ബന്ധം വ്യാപാരത്തിലൂടെ ശക്തമായിത്തീർന്നിട്ടുണ്ട്. കുവൈറ്റ് ഇന്ത്യയുടെ പ്രധാന വ്യാപാര പങ്കാളികളിൽ ഒന്നാണ്. കുവൈറ്റിലെ ഏറ്റവും വലിയ വിദേശ തൊഴിലാളി സമൂഹമായി ഇന്ത്യൻ പ്രവാസികൾ നിലകൊള്ളുന്നു.

ഈ സന്ദർശനം ഇന്ത്യയും കുവൈറ്റും തമ്മിലുള്ള ബന്ധത്തെ കൂടുതൽ ശക്തിപ്പെടുത്താനും സഹകരണ മേഖലകളിൽ നൂതന വഴികൾ തുറക്കാനും ഇടയാക്കുമെന്നാണ് പ്രതീക്ഷ എന്ന് ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയം പ്രതീക്ഷ പ്രകടിപ്പിച്ചു.