KERALAM

തീവില എങ്കിലും വാഴയിലക്കായി പാച്ചിൽ

തൂശനിലയിൽ സദ്യയുണ്ണാതെ ഓണമാഘോഷിക്കാൻ മലയാളിക്കാകില്ല. പച്ചക്കറിയും പൂക്കളും മാത്രമല്ല വാഴയിലയ്‌ക്കും തൊട്ടാൽ പൊള്ളുന്ന വിലയാണ്. ഒരു ഇലയ്ക്ക് ഏഴു രൂപയാണ് വില 200 ഇലയടങ്ങിയ ഒരു കെട്ടിന് 1400 രൂപ നൽകണം. ഒരു മാസം മുൻപ് വാഴയിലയുടെ വില നാലു രൂപയായിരുന്നു. തിരുവോണം അടുപ്പിച്ചു വില പത്ത് കടക്കുമെന്നാണു കച്ചവടക്കാർ പറയുന്നത്.ഓണം പ്രമാണിച്ച് കൂടിയത് 3 രൂപ. രണ്ടാഴ്ച മുന്‍പുവരെ ഒരു കെട്ടിന് 600 രൂപവരെയായിരുന്നു. 2,000 രൂപവരെ ഉയരുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഒരു വാഴയില രണ്ടായി മുറിച്ച് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലുള്ള കെട്ടുകളാണ്. ഇല ശേഖരിക്കാന്‍മാത്രം തിരുനെല്‍വേലി ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ നാട്ടുവാഴ, ചക്കവാഴ ഉള്‍പ്പെടെയുള്ള പ്രത്യേകയിനം വാഴകളും കൃഷി ചെയ്യുന്നുണ്ട്. ഇത്തരം വാഴയിലെ കുലകള്‍ക്ക് ആവശ്യക്കാര്‍ കുറവാണ്. നാലുദിവസംവരെ ഇലകള്‍ വാടാതിരിക്കും. പെട്ടെന്ന് കീറില്ലെന്നതും ഇത്തരം ഇലകളുടെ പ്രത്യേകതയാണ്.