ബൈക്കപകടത്തില്‍ പരിക്കേറ്റവരെ സഹായിച്ചില്ല; പോലീസുകാര്‍ക്ക് സസ്പെന്ഷന്
ഇടുക്കി: കട്ടപ്പനയില്‍ ബൈക്കപകടത്തില്‍ പരുക്കേറ്റവരെ തിരിഞ്ഞ് നോക്കാതെ പോയ സംഭവത്തില്‍ നെടുങ്കണ്ടം സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. സിവിൽ പൊലീസ് ഓഫീസർമാരായ ആസാദ് എം, അജീഷ് കെ ആർ എന്നിവർക്കാണ് സസ്പെൻഷൻ.
കട്ടപ്പന പള്ളികവലയില്‍ വെച്ച് പിക്ക് വാന്‍ ഇടിച്ച് ബൈക്ക് യാത്രക്കാരായ കാഞ്ചിയാര്‍ സ്വദേശി ജുബിന്‍, ഇരട്ടയാര്‍ സ്വദേശി അഖില്‍ എന്നിവര്‍ക്ക് പരുക്കേറ്റിരുന്നു. ഈ സമയം സംഭവ സ്ഥലത്തെത്തിയ നെടുങ്കണ്ടം പോലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരോട് നാട്ടുകാര്‍ സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും വാഹനം നിര്‍ത്താതെ പോവുകയായിരുന്നു.
ഡിവൈഎസ്പി ഇടുക്കി ജില്ലാ പോലിസ് മേധാവിക്ക് നൽകിയ റിപ്പോർട്ടിനെ തുടര്‍ന്നാണ് ഇരുവര്‍ക്കുമെതിരെ വകുപ്പ് തല നടപടി സ്വീകരിച്ചത്.