KERALAM

നെടുമ്പാശ്ശേരിയില്‍ ബോംബ് ഭീഷണി; യാത്രക്കാരന്‍ പിടിയില്‍

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ബോംബ് ഭീഷണി മുഴക്കിയ യാത്രക്കാരന്‍ പിടിയില്‍. ആലപ്പുഴ സ്വദേശി രാകേഷ് രവീന്ദ്രനാണ് അറസ്റ്റിലായത്.
ലഗേജിന്റെ ഭാരം കുറയ്ക്കാന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് യുവാവ് ബോംബ് ഭീഷണി മുഴക്കിയത്. ഇയാളെ നെടുമ്പാശ്ശേരി പൊലീസിന് കൈമാറി.
ബോംബ് ഭീഷണിയെത്തുടര്‍ന്ന് വിമാനം പുറപ്പെടുന്നത് രണ്ടു മണിക്കൂര്‍ വൈകി. പരിശോധനയ്ക്ക് ശേഷം വിമാനം കൊച്ചിയില്‍ നിന്നും വൈകി പുറപ്പെട്ടു.