KERALAMTHRISSUR

കുട്ടികളുടെ പൂന്തോട്ടത്തിൽ കലക്ടർ

വേലൂർ: വേലൂർ ഗ്രാമപഞ്ചായത്ത് തളിർ ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററിലെ ഭിന്നശേഷി കുട്ടികളുടെ പൂന്തോട്ടം ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ സന്ദർശിച്ചു. ജില്ലാ കലക്ടർ വാരാവാരം സംഘടിപ്പിക്കുന്ന മുഖാമുഖം പരിപാടിയിൽ അതിഥികളായി എത്തിയപ്പോൾ അവിടത്തെ ചെണ്ടുമല്ലി, പച്ചക്കറി കൃഷികളുടെ വിളവെടുപ്പിന് എത്തുന്നതിനും ഓണം ആഘോഷിക്കുന്നതിനും കലക്ടറെ ക്ഷണിച്ചതിന്റെ ഭാഗമായാണ് സന്ദർശനം നടത്തിയത്.

കുട്ടികളോടൊപ്പം വേലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ആർ ഷോബി, വൈസ് പ്രസിഡന്റ് കർമ്മല ജോൺസൻ, മെമ്പർമാരായ വിമല നാരായണൻ, ബിന്ദു ശർമ്മ, ആരീഫ സാബിർ, സ്വപ്ന രാമചന്ദ്രൻ, വിജിനി ഗോപി സി.ഡി.എസ് ചെയർ പേഴ്സൻ വിദ്യ ഉണ്ണികൃഷ്ണൻ, അസിസ്റ്റന്റ് സെക്രട്ടറി ടി.കെ സിദ്ധാർത്ഥൻ, അധ്യാപിക അഞ്ജു കെ ജയൻ, പി.ടി.എ പ്രസിഡന്റ് എ. ജെ ജോസ് എന്നിവർ പങ്കെടുത്തു. മാവേലി, പുലി, മങ്കമാർ, വാമനൻ എന്നിങ്ങനെ പല വേഷങ്ങൾ കെട്ടിയാണ് കലക്ടറെ കുട്ടികൾ സ്വീകരിച്ചത്. കുട്ടികൾ സ്കിറ്റ്, നൃത്തനൃത്ത്യങ്ങൾ, കലാപരിപാടി എന്നിവ അവതരിപ്പിച്ചു.