സിവില്‍സ്റ്റേഷനിലെ ജീവനക്കാര്‍ക്കായ് മെഡിക്കല്‍ ക്യാമ്പ് നടത്തി
തൃശൂർ: ഭാരതീയ ചികിത്സാവകുപ്പിന്റെയും നാഷണല്‍ ആയുഷ് മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ തൃശ്ശൂര്‍ സിവില്‍സ്റ്റേഷനിലെ ജീവനക്കാര്‍ക്കായി ‘ഹര്‍ഷം മാനാസികാരോഗ്യം’ പദ്ധതിയുടെ ഭാഗമായി ആയുബ്രെയിന്‍ കെയര്‍ സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് നടത്തി. കോവിഡ്-19 ന് ശേഷം മസ്തിഷ്‌കസംബന്ധമായ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ ഏറെയാണ്. ജോലിസ്ഥലത്തെ മികവിനെ ബാധിക്കുന്ന ശ്രദ്ധക്കുറവ്, ഓര്‍മ്മക്കുറവ്, മാനസിക സമ്മര്‍ദ്ദം മൂലമുള്ള തലവേദന, ദഹനപ്രശ്‌നങ്ങള്‍ എന്നിവ പരിഹരിക്കുന്നതിനാണ് ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്.
കലക്ടറേറ്റ് കോണ്‍ഫറന്‍സ്ഹാളില്‍ നടത്തിയ മെഡിക്കല്‍ ക്യാമ്പ് ഡെപ്യൂട്ടി കളക്ടര്‍ ഡോ. എം.സി. റെജില്‍ ഉദ്ഘാടനം ചെയ്തു. നാഷണല്‍ ആയുഷ് മിഷന്‍ ഡിസ്ട്രിക് പ്രോഗ്രാം മാനേജര്‍ ഡോ. ശരണ്യ ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഡോ. മേരി സെബാസ്റ്റ്യന്‍, ഹൂസൂര്‍ ശിരസ്തദാര്‍ കെ.ജി പ്രാണ്‍സിംഗ്, ഡോ. കെ. അനിത സുകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഡോക്ടര്‍മാരായ ലിജി, ദിവീന, തുഷാര തുടങ്ങിയവര്‍ ക്യാമ്പ് നയിച്ചു. യോഗ ഇന്‍സ്ട്രക്ടര്‍ രേവതി പ്രത്യേക യോഗ പരിശീലനവും നടത്തി.