വിദ്യാര്‍ഥികളുമായി സംവദിച്ച് ജില്ലാ കലക്ടര്‍
തൃശ്ശൂർ : ജില്ലയിലെ വിദ്യാര്‍ഥികളുമായി സംവദിക്കാനും അവരുടെ ആശയങ്ങളും പ്രശ്നങ്ങളും അവതരിപ്പിക്കാനും ജില്ലാ കലക്ടര്‍ അര്ജുന് പാണ്ഡ്യന് നടത്തുന്ന മുഖാമുഖത്തില്‍ കൊടുങ്ങല്ലൂർ എം.ഇ.എസ് അസ്മാബി കോളജിലെ വിദ്യാര്‍ഥികള്‍ സംവദിക്കാനെത്തി. ഒറ്റപ്പാലം സബ് കലക്ടറായിരുന്നപ്പോള്‍ അട്ടപ്പാടി നോഡല്‍ ഓഫീസറെന്ന നിലയില്‍ അഭിമുഖീകരിച്ച കാര്യങ്ങള്‍, ലേബര്‍ കമ്മീഷണര്‍ കാലയളവിലെ ജോലികള്‍ തീര്‍ത്തും വ്യത്യസ്തമാണ്. ഏത് മേഖലയിലും ഇടപെടല്‍ നടത്താന്‍ സാധിക്കുന്ന മേഖലയാണിത്- വിദ്യാര്‍ഥികളുടെ ഐ.എ.എസ് പ്രതീക്ഷകള്‍ക്ക് കലക്ടര്‍ മറുപടി നല്കി.
തെരുവുനായ ശല്ല്യം, സ്ത്രീസുരക്ഷ തുടങ്ങിയ സാമൂഹിക പ്രശ്നങ്ങളും വിദ്യാര്‍ഥികള്‍ ശ്രദ്ധയില്‍പ്പെടുത്തി. സ്കൂളുകളില്‍ സ്പോര്‍ട്സ് കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിന് നടപടി വേണമെന്ന് അഭ്യര്‍ഥിച്ചു. ജില്ലാ കലക്ടറുടെ ചേംബറില്‍ നടത്തിയ മുഖാമുഖത്തില്‍ 26 ബിരുദ വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. അസി. പ്രഫസര്‍മാരായ ഡോ. പി ടി ബഷീര്‍, വി എം മോന എന്നിവരോടൊപ്പമാണ് വിദ്യാര്‍ഥികള്‍ കളക്ടറേറ്റില്‍ എത്തിയത്. ജില്ലയിലെ സ്കൂളിലെയും കോളജുകളിലെയും തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി ആശയവിനിമയം നടത്തുന്നതിന്റെ ഭാഗമായാണ് ആഴ്ചതോറും മുഖാമുഖം സംഘടിപ്പിക്കുന്നത്.