KERALAMTHRISSUR

ഗസറ്റഡ് ഓഫീസേഴ്‌സ് ക്ലബ് ഒരുലക്ഷം കൈമാറി

തൃശൂര്‍: തൃശൂര്‍ ജില്ലയിലെ ഗസറ്റഡ് ഓഫീസര്‍മാരുടെ ക്ലബ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന ചെയ്തു. ജില്ലാ കലക്ടറും ക്ലബ് പ്രസിഡന്റുമായ അര്‍ജുന്‍ പാണ്ഡ്യന്‍ സര്‍ക്കാരിന് വേണ്ടി ചെക്ക് സ്വീകരിച്ചു. ക്ലബ് ഭാരവാഹികളായ സെക്രട്ടറി ഡോ. സി കെ സില്‍വന്‍, എ കെ സുന്ദരന്‍, ജോസഫ് മുണ്ടശ്ശേരി, ജിറ്റി ജോര്‍ജ്, വിനോദ് കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.