KERALAMTHRISSUR

തെങ്ങുകയറ്റ തൊഴിലാളികളെ നിയമിക്കുന്നു

തൃശ്ശൂർ: കേരസമൃദ്ധിയുടെ ഭാഗമായി ചാവക്കാട്, അയ്യന്തോള്‍, നാട്ടിക വിത്ത് വികസന യൂണിറ്റുകളിലേക്ക് തെങ്ങുകളിലെ പരാഗണ ജോലികള്‍ ചെയ്യുന്നതിനും വിത്തുതേങ്ങകള്‍ വിളവെടുപ്പ് നടത്തുന്നതിനുമായി പരിചയസമ്പന്നരായ തെങ്ങുകയറ്റ തൊഴിലാളികളെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. അപേക്ഷകര്‍ 18 നും 60 നും മദ്ധ്യേ പ്രായമുള്ളവരായിരിക്കണം. മുന്‍പ് ജോലിയില്‍ നിന്നും നീക്കം ചെയ്തവരേയും ശിക്ഷാ നടപടികള്‍ക്ക് വിധേയരായവരുടെയും അപേക്ഷകള്‍ പരിഗണിക്കില്ല. അപേക്ഷയോടൊപ്പം ജനന തീയതി തെളിയിക്കുന്ന സാക്ഷ്യപത്രം, തെങ്ങ് കയറാനുള്ള ശാരീരിക ക്ഷമത തെളിയിക്കുന്നതിനുള്ള സര്‍ക്കാര്‍ ഡോക്ടറുടെ സാക്ഷ്യപത്രം എന്നിവ സഹിതം ഒക്ടോബര്‍ 15 ന് വൈകീട്ട് 5 നകം അതാത് വിത്ത് വികസന യൂണിറ്റുകളില്‍ സമര്‍പ്പിക്കണം. ഒക്ടോബര്‍ 22 ന് ചാവക്കാട് വിത്ത് വികസന യൂണിറ്റിലും 23 ന് നാട്ടിക കൃഷിഭവനിലും 24 ന് അയ്യന്തോള്‍ കൃഷിഭവനിലും രാവിലെ 10.30 ന് കൂടിക്കാഴ്ച നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി വിത്ത് വികസന യൂണിറ്റുകളിലോ തൃശ്ശൂര്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസിലോ ബന്ധപ്പെടുക. ഫോണ്‍: 0487 2333297.