ഇൻവെസ്റ്റ് ഇൻ വിമൻ സിമ്പോസിയം
തൃപ്രയാർ : നാട്ടിക ശ്രീനാരായണ കോളേജും സ്ത്രീചേതനയും സംയുക്തമായി ഇൻവെസ്റ്റ് ഇൻ വിമൻ എന്ന വിഷയത്തിൽ സിമ്പോസിയം സംഘടിപ്പിച്ചു. സ്ത്രീകളുടെ ഉന്നമനത്തിനുവേണ്ടിയുള്ള പദ്ധതികളിൽ നിക്ഷേപം കുറഞ്ഞുവരുന്ന സാഹചര്യം ആണ് കഴിഞ്ഞ മൂന്ന് വർഷമായി കണ്ടുവരുന്നതെന്ന് സിമ്പോസിയം വിലയിരുത്തി. സ്ത്രീചേതന പ്രസിഡന്റ് സുപ്രിയ എ.ആർ., അഡ്വക്കേറ്റ് ജിഷ പള്ളിക്കര എന്നിവർ നേതൃത്വം നൽകി. പ്രിൻസിപ്പൽ പ്രൊഫ. എം പി സുബിൻ, വിമൻസ് സെൽ കോർഡിനേറ്റർ ദീപ വി, ഡോ. ജയ പി എസ്, ഡോ. ബീസ ഭാസ്കർ എന്നിവർ സംസാരിച്ചു.