തുലാവർഷത്തിൽ കേരളത്തിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യത
ഇക്കൊല്ലം കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് . ഒക്ടോബറിൽ അളവിൽ കൂടുതൽ മഴയ്ക്ക് സാധ്യത. അറബിക്കടൽ തീവ്ര ന്യൂനമർദവും ബംഗാൾ ഉൾക്കടൽ ന്യൂനമർദവും കരയിൽ പ്രവേശിച്ചു. വടക്കൻ കേരളത്തിൽ ഇന്നും തെക്കൻ കേരളത്തിൽ നാളെ വരെയും ഇടവിട്ടുള്ള സാധാരണ മഴ തുടരും. ഒക്ടോബർ , നവംബർ , ഡിസംബർ മാസങ്ങളിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിഗമനം.