ഏഷ്യൻ ഗെയിംസ് വെള്ളി മെഡൽ ജേതാവ് ആന്‍സി സോജന് മണപ്പുറത്തിന്റെ ആദരം
വലപ്പാട്: ചൈനയിലെ ഹാങ്ഷുവില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ ലോങ് ജംപ് ഇനത്തില്‍ വെള്ളി മെഡല്‍ നേടി കേരളത്തിന്റെ അഭിമാനമായി മാറിയ ആന്‍സി സോജനെ മണപ്പുറം ഫൗണ്ടേഷന്‍ ആദരിച്ചു. മാനേജിങ് ട്രസ്റ്റി വി. പി. നന്ദകുമാറും, മണപ്പുറം ജ്വലേഴ്സ് മാനേജിങ് ഡയറക്ടര്‍ സുഷമ നന്ദകുമാറും ചേര്‍ന്ന് ആന്‍സിയെ പൊന്നാടയണിയിച്ചു. മണപ്പുറം ഹൗസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഒരു ലക്ഷം രൂപയുടെ പാരിതോഷികം മണപ്പുറം ഫിനാന്‍സ് എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. സുമിത നന്ദന്‍ ആന്‍സി സോജന് കൈമാറി. കായിക മേഖലയില്‍ ഉയരങ്ങളിലേക്കുള്ള ആന്‍സി സോജന്റെ പ്രയാണത്തില്‍ തുടർന്നും മണപ്പുറത്തിന്റെ പിന്തുണ ഉണ്ടാകുമെന്ന് നന്ദകുമാര്‍ അറിയിച്ചു.
നാട്ടികയില്‍ ജനിച്ചു വളര്‍ന്ന് രാജ്യത്തിന്റെ അഭിമാന താരമായി മാറിയ ആന്‍സിയുടെ ഒളിംപിക്‌സ് മെഡല്‍ ലക്ഷ്യമിട്ടുള്ള തുടര്‍ പരിശീലനങ്ങള്‍ക്ക് മണപ്പുറം പൂര്‍ണ പിന്തുണ നല്‍കുമെന്നും നന്ദകുമാര്‍ അറിയിച്ചു.ഗോവയിൽ നടന്ന 37-മത് ദേശീയ ഗെയിംസിൽ സ്വർണ മെഡലും ആൻസി കരസ്ഥമാക്കിയിട്ടുണ്ട്. ആന്‍സിക്കും സഹോദരിയും കായിക താരവുമായ അഞ്ജലി സോജനും തുടര്‍ പരിശീലനത്തിനായി മണപ്പുറത്തിന്റെ അത്യാധുനിക ജിം സൗജന്യമായി വിട്ടു കൊടുക്കും. ചടങ്ങില്‍ മണപ്പുറം ഫൗണ്ടേഷന്‍ സി.ഇ.ഒ ജോര്‍ജ് ഡി ദാസ്, മണപ്പുറം ഫിനാന്‍സ് കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍സ് ജനറല്‍ മാനേജര്‍ സുജിത് ചന്ദ്രകുമാര്‍ എന്നിവര്‍ പങ്കെടുത്തു.