മാര്‍ജിന്‍ മണി വായ്പ തിരിച്ചടവ്; കുടിശ്ശിക തീര്‍ക്കാന്‍ അവസരം
തിരുവനന്തപുരം: വ്യവസായ വകുപ്പ് മുഖേന ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ക്കായി നടപ്പാക്കുന്ന മാര്‍ജിന്‍ മണി വായ്പ പദ്ധതിയില്‍ തിരിച്ചടവ് കുടിശ്ശിക വരുത്തിയവര്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ സെപ്റ്റംബര്‍ 10 വരെ ഇളവുകളോടെ വായ്പ കുടിശ്ശിക തീര്‍പ്പാക്കാനുള്ള അവസരം ലഭിക്കും. കുടിശ്ശികയുള്ളവര്‍ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ വ്യവസായ കേന്ദ്രത്തിലും താലൂക്ക് വ്യവസായ ഓഫീസുകളിലും അത് ബ്ലോക്ക് മുന്‍സിപ്പാലിറ്റി വ്യവസായ വികസന ഓഫീസിലും ലഭിക്കും. ഫോണ്‍: 91881227008, 7012277872.