സഞ്ചരിക്കുന്ന റേഷന്‍കടമന്ത്രി ജി.ആര്‍ അനില്‍ ഉദ്ഘാടനം ചെയ്യും
ചാലക്കുടി: ചാലക്കുടി താലൂക്കിലെ മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ശാസ്താംപൂവ്വം ആദിവാസി നഗറിലേക്ക് ഭക്ഷ്യധാന്യങ്ങള്‍ നേരിട്ട് എത്തിക്കുന്ന സഞ്ചരിക്കുന്ന റേഷന്‍കട പദ്ധതിയുടെ ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പു മന്ത്രി ജി.ആര്‍ അനില്‍ നിര്‍വ്വഹിക്കും. ഇന്ന് (സെപ്തംബര്‍ 7) വൈകീട്ട് 3.30 ന് ശാസ്താംപൂവ്വം കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ കെ.കെ രാമചന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ് മുഖ്യാതിഥിയാകും. ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.