KERALAMTHRISSUR

ചാവക്കാട് സ്കൂളിൽ ‘ജലം ജീവിതം’ പദ്ധതി സംഘടിപ്പിച്ച് വലപ്പാട് വി എച്ച് എസ് സി വിഭാഗം എൻ.എസ്.എസ് യൂണിറ്റ്

ജി.വി.എച്ച്.എസ്.എസ് വലപ്പാട് വി എച്ച് എസ് സി വിഭാഗം എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ്, അമൃത് മിഷൻ എന്നിവയുടെ സഹകരണത്തോടെ ജി എച്ച് എസ് എസ് ചാവക്കാട് സ്കൂളിൽ ജലം ജീവിതം പദ്ധതി സംഘടിപ്പിച്ചു. ഗുരുവായൂർ മുൻസിപ്പാലിറ്റി ചെയർമാൻ എം കൃഷ്ണദാസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ഷിനിൽ ടി എസ് അധ്യക്ഷത വഹിച്ചു. ജി എച്ച് എസ് എസ് ചാവക്കാട് ഹയർ സെക്കൻഡറി വിഭാഗം പ്രിൻസിപ്പൽ ഇൻ ചാർജ് സോളി പി പി. സ്വാഗതം പറഞ്ഞ ചടങ്ങിൽ വാർഡ് കൗൺസിലർ ജ്യോതി രവീന്ദ്രനാഥ്, അമൃത് മിഷൻ കോഡിനേറ്റർമാരായ ദിവ്യ അരുൺ, നന്ദകുമാർ എന്നിവർ സംസാരിച്ചു. വലപ്പാട് വി എച്ച്എസ് ഇ വിഭാഗം എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സാവിത്രി. എൻ. എൻ നന്ദി പറഞ്ഞു. തുടർന്ന് ജലസംരക്ഷണം എന്ന വിഷയം പ്രമേയമാക്കി വലപ്പാട് വി എച്ച് എസ് ഇ വിഭാഗം എൻ എസ് എസ് വളണ്ടിയേഴ്സ് ജലഘോഷം എന്ന സംഗീതനാടകനൃത്താവിഷ്കാരം അവതരിപ്പിച്ചു. മെസ്സേജ് മിറർ, ക്യാമ്പസ് ക്യാൻവാസ്, സ്കെയിൽ, കലണ്ടർ എന്നിവ സ്കൂൾ അധികൃതർക്ക് കൈമാറുകയും ജല ഗുണനിലവാര പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ചു പരിശോധന നടത്തുകയും ചെയ്തു.