KERALAM

ബസുകൾക്ക് സർവീസ് മാനദണ്ഡങ്ങൾ നിശ്ചയിക്കണമെന്ന് ബസ് ഉടമകൾ

കൊച്ചി: സംസ്ഥാനത്തെ ഓൾ ഇന്ത്യ പെർമിറ്റ് എടുത്ത ബസുകൾക്ക് സർവീസ് നടത്താൻ മാനദണ്ഡങ്ങൾ നിശ്ചയിക്കണമെന്ന് സ്വകാര്യ ബസ് ഉടമകൾ. ഓൾ ഇന്ത്യ പെർമിറ്റ് എടുത്ത ബസുകൾ തോന്നുംപടി സർവീസ് നടത്തുമ്പോൾ അതിനോട് മത്സരിക്കാൻ സ്വകാര്യ ബസുകൾ നിർബന്ധിതരാകുന്നു. സർക്കാർ നിശ്ചയിച്ച എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നത്. ഇക്കാര്യത്തിലെ അവ്യക്തതകൾ സർക്കാർ തിരുത്തണം. ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്ക് പരാതി നൽകുമെന്നും ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസെഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി ഗോപിനാഥ് പറഞ്ഞു.