ചേറ്റുവ പാലത്തിൽ ചൂട്ട് കത്തിച്ച് പ്രതിഷേധം
ചേറ്റുവ: ചേറ്റുവ പാലത്തിൽ മാസങ്ങളായി കത്താതെ കിടക്കുന്ന വൈദ്യുതി വിളക്കുകൾ പ്രകാശിപ്പിക്കണം എന്നാവശ്യപ്പെട്ട് ചേറ്റുവ പാലത്തിൽ സാമൂഹ്യപ്രവർത്തകൻ ലെത്തീഫ് കെട്ടുമ്മൽ ചൂട്ട് കത്തിച്ച് പിടിച്ച് പ്രതിഷേധിച്ചു. ചേറ്റുവ പാലത്തിനോടുള്ള അവഗണന അവസാനിപ്പിക്കുക, പാലത്തിൽ വർഷങ്ങളായി തകർന്ന് കിടക്കുന്ന നടപ്പാതയിലെ സ്ലാബ് മാറ്റിസ്ഥാപിക്കുക,പാലത്തിലൂടെ കടന്ന് പോകുന്ന വാഹനയാത്രക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തുക, ദേശീയ പാത നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന പ്രദേശങ്ങളിൽ വാഹനങ്ങൾക്ക് വേണ്ട സുരക്ഷാ മുൻകരുതൽ ലൈറ്റ് ബോഡുകൾ സ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ സമരം നടത്തിയത്, ദിനം പ്രതി ദേശീയപാതയിൽ വാഹന അപകടങ്ങൾ കൂടിവരികയാണ്. രാത്രി സമയങ്ങളിൽ ആണ് ദേശീയ പാതയിൽ അപകടങ്ങൾ കൂടുതലും ഉണ്ടാവുന്നത്. അപകടങ്ങൾ തടയുന്നതിന് ദേശീയ പാത നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന പ്രദേശങ്ങളിൽ ദീർഘദൂര വാഹന യാത്രികർക്ക് ദൂരെ നിന്ന് കാണാവുന്ന രീതിയിൽ ദേശീയ പാതയോരത്ത് മുൻകരുതൽ ബോഡുകൾ അടിയന്തിരമായി സ്ഥാപിക്കണം എന്ന് ലെത്തീഫ് കെട്ടുമ്മൽ ആവശ്യപ്പെട്ടു. ഇതൊരു സൂചനാ സമരം ആണെന്നും പാലത്തിനോടുള്ള അവഗണന തുടർന്നാൽ നാട്ടുകാരെയും മത്സ്യത്തോഴിലാളികളേയും പങ്കെടുപ്പിച്ച്കൊണ്ട്
ശക്തമായ സമരം നടത്തുമെന്ന് ലെത്തീഫ് കെട്ടുമ്മൽ മുന്നറിയിപ്പ് നൽകി.