KERALAMTHRISSUR

‘രാമു കാര്യാട്ട്, ദക്ഷിണേന്ത്യൻ സിനിമയെ ലോകത്തിന്റെ നെറുകെയിൽ എത്തിച്ച മഹാപ്രതിഭ’; മന്ത്രി കെ രാജൻ

ചേറ്റുവ: ദക്ഷിണേന്ത്യൻ സിനിമയെ ലോകത്തിന്റെ നെറുകെയിൽ എത്തിച്ച മഹാപ്രതിഭയാണ് രാമു കാര്യാട്ടെന്ന് മന്ത്രി കെ രാജൻ. ചേറ്റുവയിൽ രാമു കാര്യാട്ട് സാംസ്കാരിക നിലയത്തിന്റെ ശിലാസ്ഥാപനം നിർവ്വഹിക്കുകയായിരുന്നു അദ്ധേഹം. പുതിയ കലാകാരൻമാർക്ക് ഒരു ഇടം നൽകുന്ന തിയറ്റർ കൂടി ഉണ്ടാകുന്നു എന്നത് അഭിമാനകരമെന്നും അദ്ധേഹം പറഞ്ഞു. ചേറ്റുവ വഴിയോര വിശ്രമകേന്ദ്രത്തിന് സമീപം നടന്ന ചടങ്ങിൽ എൻ കെ അക്ബർ എം എൽ എ അധ്യക്ഷത വഹിച്ചു. ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ മുഖ്യപ്രഭാഷണം നടത്തി.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സി പ്രസാദ്, ഏങ്ങണ്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സുരേഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി കെ സുദർശൻ, പ്രഭാഷകനും ഗ്രന്ഥകാരനുമായ എം പി സുരേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിമിഷ അജീഷ്, പഞ്ചായത്ത് പ്രസിഡന്റ്മാരായ ശാന്തി ഭാസി, വിജിതസന്തോഷ്, സാലിഹ, സഹകരണ ബാങ്ക് പ്രസിഡന്റ് ഉത്തമൻ തേർ, ഓമന സുബ്രമണ്യൻ, പി കെ രാജേശ്വരൻ, കെ ആർ സാംമ്പ ശിവൻ, മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയ സാംസ്കാരിക സാമൂഹിക രംഗത്തെ പ്രമുഖർ എന്നിവർ സംബന്ധിച്ചു.