KERALAMTHRISSUR

റേഷന്‍കട ലൈസന്‍സി; അപേക്ഷ ക്ഷണിച്ചു

കുഴൂര്‍ : ചാലക്കുടി താലൂക്കിലെ കുഴൂര്‍ ഗ്രാമപഞ്ചായത്തിലെ 7-ാം വാര്‍ഡില്‍ കൊച്ചുകടവ് പ്രദേശത്ത് അനുവദിച്ച പുതിയ റേഷന്‍കടയ്ക്ക് ലൈസന്‍സിയെ നിയമിക്കുന്നതിന് പട്ടികജാതി (എസ്.സി) വിഭാഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം ജില്ലാ സപ്ലൈ ഓഫീസ്, താലൂക്ക് സപ്ലൈ ഓഫീസ് എന്നിവിടങ്ങളിലും സിവില്‍ സപ്ലൈസ് വകുപ്പിന്റെ www.civilsupplieskerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലും ലഭിക്കും. അപേക്ഷ സെപ്തംബര്‍ 25 ന് രാവിലെ 11 വരെ ജില്ലാ സപ്ലൈ ഓഫീസില്‍ നേരിട്ടും സ്വീകരിക്കും. ഫോണ്‍: 0480 2704300, 04872360046.