സഖി വണ്‍ സ്റ്റോപ്പ് സെന്ററില്‍ നിയമനം
ഇരിങ്ങാലക്കുട: വനിതാ ശിശുവികസന വകുപ്പിനു കീഴില്‍ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന സഖി വണ്‍ സ്റ്റോപ്പ് സെന്ററിലേക്ക് ഓഫീസ് അസിസ്റ്റന്റ് (സ്ത്രീകള്‍ക്കുമാത്രം) തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത കമ്പ്യൂട്ടര്‍/ ഐ.ടിയില്‍ ഡിപ്ലോമയോടൊപ്പം ബിരുദവും. ഡാറ്റ മാനേജ്മെന്റ്, പ്രോസസ് ഡോക്യുമെന്റേഷന്, വെബ് അധിഷ്ടിത റിപ്പോര്‍ട്ടിംഗ്, സര്‍ക്കാര്‍/ സര്‍ക്കാരിതര/ ഐടി അധിഷ്ടിത ഓര്‍ഗനൈസേഷനുകളുമായി സംസ്ഥാന തലത്തിലോ ജില്ലാ തലത്തിലോ വീഡിയോ കോണ്‍ഫറന്‍സിങ് എന്നിവയില്‍ കുറഞ്ഞത് 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം. തദ്ദേശവാസികള്‍ക്ക് മുന്‍ഗണന ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ തിരിച്ചറിയല്‍ രേഖ, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവയുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ഒക്ടോബര്‍ 15 ന് രാവിലെ 9.15 ന് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് അനക്സ് ഹാളില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 0487 2367100.