KERALAMTHRISSUR

ഓഫീസ് അസിസ്റ്റന്റ് നിയമനം

തൃശൂർ: തൃശൂർ ഗവ. എൻജിനീയറിങ് കോളജിലെ പ്ലേസ്മെന്റ് ആൻഡ് ട്രെയിനിങ് അസോസിയേഷൻ ദിവസവേതനാടിസ്ഥാനത്തിൽ ഓഫീസ് അസിസ്റ്റന്റിനെ നിയമിക്കുന്നു. യോഗ്യത കൊമേഴ്സ്/ ഇക്കണോമിക്സ്/ മാനേജ്മെന്റ് എന്നിവയിൽ ബിരുദം. കമ്പ്യൂട്ടർ പരിജ്ഞാനം, ഇംഗ്ലീഷ് ഭാഷ പ്രാവീണ്യം ഉണ്ടായിരിക്കണം. താല്പര്യമുള്ളവർ സെപ്റ്റംബർ 26 നകം www.gectcr.ac.in മുഖേന അപേക്ഷിക്കണം. ഫോൺ: 0487 2334144.