KERALAMTHRISSUR

വില്ലേജ് ഓഫീസുകളുടെ നവീകരണം; ബിഡ് ക്ഷണിച്ചു

തൃശ്ശൂര്‍: തൃശ്ശൂര്‍ താലൂക്കില്‍ ഉള്‍പ്പെട്ട പുത്തൂര്‍, കൈനൂര്‍ എന്നീ വില്ലേജ് ഓഫീസുകളുടെ നവീകരണത്തിനായി പ്ലാന്‍ സ്‌കീം 2023-2024 പ്രകാരം 50 ലക്ഷം രൂപയുടെ ഭരണാനുമതിയായി. വില്ലേജ് ഓഫീസുകളുടെ നവീകരണത്തിനായി സര്‍ക്കാര്‍ അംഗീകൃത നിര്‍വ്വഹണ ഏജന്‍സികളില്‍ നിന്നും ബിഡ് ക്ഷണിച്ചു. ഭരണാനുമതി തുകയ്ക്കു വിധേയമായി സര്‍ക്കാര്‍ ഉത്തരവ് പ്രകാരം അംഗീകരിക്കപ്പെട്ടിട്ടുള്ള ഏകീകൃതപ്ലാന്‍ പ്രകാരമുള്ള സൗകര്യങ്ങള്‍ ഉറപ്പാക്കിയും പ്രൈസ് സോഫ്‌റ്റ്വെയറില്‍ തയ്യാറാക്കുന്ന എസ്റ്റിമേറ്റ് പ്രകാരമുള്ള പ്രവൃത്തി നടപ്പിലാക്കണം. പി.എം.സി ചാര്‍ജ് നിരക്ക് ബിഡില്‍ ശതമാന നിരക്കില്‍ രേഖപ്പെടുത്തണം. സര്‍ക്കാര്‍ പ്രവൃത്തികള്‍ സര്‍ക്കാര്‍ അംഗീകൃത നിര്‍വ്വഹണ ഏജന്‍സികള്‍ മുഖേന പി.എം.സി വര്‍ക്കായി നടപ്പിലാക്കുന്നത് സംബന്ധിച്ച എല്ലാ സര്‍ക്കാര്‍ ഉത്തരവുകളും ഈ പ്രവൃത്തിയുടെ നടത്തിപ്പിനും ബാധകമായിരിക്കും. ബിഡ് സെപ്തംബര്‍ 6 ന് വൈകീട്ട് 5 നകം കളക്ടറേറ്റ്, അയ്യന്തോള്‍ പി ഒ, തൃശൂര്‍ 680003. എന്ന വിലാസത്തില്‍ സീല്‍ ചെയ്ത കവറില്‍ സമര്‍പ്പിക്കണം. കവറിന് പുറത്ത് പുത്തൂര്‍, കൈനൂര്‍ വില്ലേജ് ഓഫീസുകളുടെ നവീകരണത്തിനുള്ള ബിഡ് എന്ന് രേഖപ്പെടുത്തണം. ബിഡുകള്‍ സെപ്തംബര്‍ 7 ന് രാവിലെ 11 ന് ജില്ലാ കളക്ടറുടെയോ ജില്ലാ കളക്ടര്‍ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥന്റെയോ സാന്നിധ്യത്തില്‍ പരിശോധിക്കും. ഫോണ്‍: 0487 2360777, 2239530.