KERALAMTechnologyTHRISSUR

സമഗ്ര ശിക്ഷാ കേരളം ബി.ആര്‍.സി അന്തിക്കാടിൻ്റെ നേതൃത്വത്തില്‍ ഡയപ്പര്‍ ബാങ്ക് ഉദ്ഘാടനം ചെയ്തു

അന്തിക്കാട്: സമഗ്ര ശിക്ഷാ കേരളം ബി.ആര്‍.സി അന്തിക്കാടിൻ്റെ നേതൃത്വത്തില്‍ ഡയപ്പര്‍ ബാങ്ക് ഉദ്ഘാടനവും എംഎല്‍എ പ്രത്യേക വികസന ഫണ്ടില്‍ നിന്നും ബി.ആര്‍.സിക്ക് ലഭിച്ച കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളുടെ വിതരണോദ്ഘാടനവും സി.സി മുകുന്ദന്‍ എംഎല്‍എ നിര്‍വ്വഹിച്ചു. കാരമുക്ക് സര്‍വീസ് സഹകരണ ബാങ്കാണ് ഡയപ്പര്‍ ബാങ്കിലേക്ക് ഡയപ്പറുകള്‍ സ്‌പോണ്‍സര്‍ ചെയ്തത്. ചടങ്ങില്‍ അന്തിക്കാട് ബി.പി.സി ഡോ. ഉമാദേവി, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ ശശിധരന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷീന പറയങ്ങാട്ടില്‍, താന്ന്യം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശുഭ സുരേഷ്, താന്ന്യം വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീജ സദാനന്ദന്‍, ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സീനത്ത് മുഹമ്മദലി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ബി ആര്‍ സി യുടെ ട്രെയിനര്‍ സീമ ജി നായര്‍ യോഗത്തിന് നന്ദി പറഞ്ഞു. ചടങ്ങില്‍ രക്ഷിതാക്കളും കുട്ടികളും, ജി.എച്ച്.എസ്.എസ് പെരിങ്ങോട്ടുകര സ്‌കൂളിലെ സ്‌കൗട്ട് വിദ്യാര്‍ത്ഥികളും, എന്‍.എസ്.എസ് വിദ്യാര്‍ത്ഥികളും, ബി ആര്‍ സി അംഗങ്ങളും പങ്കെടുത്തു.