സ്കോളര്‍ഷിപ്പ് വിതരണം ചെയ്തു
തൃശ്ശൂര്‍ : തൃശ്ശൂര്‍ ജില്ലയിലെ വിവിധ സര്‍ക്കാര്‍ – എയ്ഡഡ് വിദ്യാലയങ്ങളില്‍ പഠനത്തില്‍ മികവ് പുലര്‍ത്തിയ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കാനറ ബാങ്ക് നല്കുന്ന ഡോ. അംബേദ്ക്കര്‍ വിദ്യാ ജ്യോതി സ്കോളര്‍ഷിപ്പ് വിതരണം ചെയ്തു. കൂര്‍ക്കഞ്ചേരി റീജിയണല്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ കാനറ ബാങ്കിൻ്റെ 58 ശാഖകള്‍ വഴി തിരഞ്ഞെടുത്ത അഞ്ചാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ പഠിക്കുന്ന 348 വിദ്യാര്‍ത്ഥികള്‍ക്ക് ബാങ്കിൻ്റെ സി.എസ്.ആര് ഫണ്ട് വഴി അനുവദിച്ച 13.92 ലക്ഷം രൂപയുടെ സ്കോളര്‍ഷിപ്പാണ് വിതരണം ചെയ്തത്. ചടങ്ങില്‍ എസ്.സി ഡിസ്ട്രിക്ട് ഡവലപ്മെൻ്റ് ഓഫീസര്‍ ഉഷ കെ. നായര്‍, എസ്.ടി ഡവലപ്മെൻ്റ് ഓഫീസര്‍ സി. ഹരോള്‍ഡ് ജോണ്‍, കാനറ ബാങ്ക് ഡിവിഷണല്‍ മാനേജര്‍ കെ.കെ അനില്‍കുമാര്‍, തൃശ്ശൂര്‍ എല്‍.ഡി.എം മോഹന ചന്ദ്രന് തുടങ്ങിയവര്‍ പങ്കെടുത്തു.