FoodKERALAM

കർഷകർക്ക് സബ്സിഡിക്ക് അവസരം

സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ കർഷകർക്ക് സബ്സിഡി നൽകുന്നു. പായ്ക്ക് ഹൗസ്, സംയോജിത പായ്ക്ക് ഹൗസ്/ ഇൻ്റഗ്രേറ്റഡ് പായ്ക്ക് ഹൗസ്, പ്രീ കൂളിംഗ് യൂണിറ്റ്, കോൾഡ് റൂം (സ്റ്റേജിങ്), മൊബൈൽ പ്രീ കുളിംഗ് യൂണിറ്റ്, കോൾഡ് സ്റ്റോറേജ് (ടൈപ്പ് 1, ടൈപ്പ് 2), റീഫർ വാൻ, പ്രൈമറി /മൊബൈൽ /മിനിമൽ പ്രോസസ്സിംഗ് യൂണിറ്റ്, പ്രിസർവേഷൻ യൂണിറ്റ്, റൈപ്പനിംഗ് ചേംബർ, ഗ്രാമീണ വിപണി/ റൂറൽ മാർക്കറ്റ്, ചില്ലറ വിൽപ്പനശാല/ റീടെയിൽ ഔട്ട്ലെറ്റ്, സ്റ്റാറ്റിക് /മൊബൈൽ വെൻ്റിംഗ് കാർട്ട് (ഉന്തുവണ്ടി), പ്ലാറ്റ്ഫോമോടുകൂടിയ കൂൾ ചേംബർ, സംഭരണം-തരം തിരിക്കൽ- പായ്ക്കിങ് എന്നിവക്കായുള്ള അടിസ്ഥാന സൗകര്യ വികസനം/ ഫങ്ഷണൽ ഇൻഫ്രാസ്ട്രക്ച്ചർ ഫോർ കളക്ഷൻ- ഗ്രേഡിംഗ്- പാക്കിങ്, ഗുണമേന്മ പരിശോധന ലാബ് (ക്വാളിറ്റി കൺട്രോൾ /അനാലിസിസ് ലാബ്), കൂൺ ഉല്പ്പാദന യൂണിറ്റ്‌, കൂൺ വിത്ത് ഉല്പ്പാദന യൂണിറ്റ് എന്നീ ഘടകങ്ങൾക്കാണ് സബ്സിഡി നൽകുന്നത്. പൊതുമേഖലാ സ്ഥാപനങ്ങൾക്ക് 100 ശതമാനവും സ്വകാര്യ മേഖല സ്ഥാപനങ്ങൾ/വ്യക്തികൾക്ക് 35 മുതൽ 40 ശതമാനവും സബ്‌സിഡി ലഭിക്കും. അവസാന തീയതി മെയ് 10. ഫോൺ: 8086606434, 9048816296.