KERALAMTHRISSUR

താലൂക്ക്തല പട്ടയമേള; മന്ത്രി കെ രാജന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും

ജില്ലയിലെ മുകുന്ദപുരം, ചാലക്കുടി-കൊടുങ്ങല്ലൂര്‍ താലൂക്ക്തല പട്ടയമേള റവന്യു ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. സെപ്തംബര്‍ 28 ന് ഉച്ചയ്ക്ക് 2.30 ന് ഇരിങ്ങാലക്കുട നഗരസഭ ടൗണ്‍ഹാളില്‍ നടക്കുന്ന മുകുന്ദപുരം താലൂക്ക്തല പട്ടയമേളയില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രി ഡോ. ആര്‍. ബിന്ദു അധ്യക്ഷത വഹിക്കും. പെട്രോളിയം, ടൂറിസം വകുപ്പ് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി മുഖ്യാതിഥിയാകും. ചാലക്കുടി രാജീവ്ഗാന്ധി ടൗണ്‍ഹാളില്‍ വൈകീട്ട് 4.30 ന് നടക്കുന്ന ചാലക്കുടി-കൊടുങ്ങല്ലൂര്‍ താലൂക്ക്തല പട്ടയമേളയില്‍ എം.എല്‍.എ സനീഷ്‌കുമാര്‍ ജോസഫ് അധ്യക്ഷത വഹിക്കും. പെട്രോളിയം, ടൂറിസം വകുപ്പ് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രി ഡോ. ആര്‍. ബിന്ദുവും മുഖ്യാതിഥികളാകും. എം.പി ബെന്നി ബെഹനാന്‍, എംഎല്‍.എമാരായ വി.ആര്‍. സുനില്‍കുമാര്‍, ഇ.ടി ടൈസന്‍മാസ്റ്റര്‍, കെ.കെ രാമചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ്, ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.