KERALAMTHRISSUR

കർഷക തൊഴിലാളി അംശാദായം സ്വീകരിക്കും

തൃശ്ശൂർ: കേരള കർഷക തൊഴിലാളി ക്ഷേമനിധിയിൽ അംശാദായം സ്വീകരിക്കുന്നതിന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തിൽ പഞ്ചായത്തുകളിൽ സിറ്റിങ്ങ് സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 10 ശ്രീനാരായണപുരം, സെപ്റ്റംബർ 12 ഒരുമനയൂർ, സെപ്റ്റംബർ 19 ഒല്ലൂക്കര, സെപ്റ്റംബർ 24 പൊറത്തിശ്ശേരി, സെപ്റ്റംബർ 26 ആളൂർ എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 3 മണി വരെയാണ് സിറ്റിങ്. അംഗങ്ങൾ ആധാർ കാർഡ്, ബാങ്ക് അക്കൗണ്ട് നമ്പർ, ഐ എഫ് എസ് സി കോഡ്, ഫോൺ നമ്പർ, ജനനത്തീയതി എന്നിവ ഹാജരാക്കേണ്ടതാണ്.