റേഷൻ കാർഡിൽ നിന്നും മരിച്ചവരുടെ പേരുകൾ നീക്കണം വൈകിയാൽ പിഴ
മഞ്ഞ, പിങ്ക്, നീല റേഷന്‍കാര്‍ഡുകളില്‍പ്പെട്ട അംഗങ്ങള്‍ മരിച്ചിട്ടുണ്ടെങ്കില്‍ ഉടന്‍ അവരുടെ പേരുകള്‍ നീക്കം ചെയ്യണമെന്ന് സപ്ലൈസ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കി. കേരളത്തിനു പുറത്തുള്ളവരുടെ വിവരവും അറിയിക്കണം. വൈകിയാല്‍ ഇത്രയുംകാലം അനധികൃതമായി വാങ്ങിയ ഭക്ഷ്യധാന്യത്തിന്റെ വില പിഴയായി ഈടാക്കും. റേഷന്‍കാര്‍ഡ് മസ്റ്ററിങ് പൂര്‍ത്തിയാക്കാനുള്ളവരുടെ വ്യക്തമായ കണക്ക് ലഭിക്കാത്ത സാഹചര്യത്തിലാണിത്. മരിച്ചവരുടെ പേരുകള്‍ ഓണ്‍ലൈനായി റേഷന്‍ കാര്‍ഡില്‍ നിന്ന് നീക്കാം. കേരളത്തിനു പുറത്തുള്ളവരുടെ വിവരങ്ങള്‍ എന്‍.ആര്‍.കെ. പട്ടികയിലേക്ക് മാറ്റാനാവും. എന്‍.ആര്‍.കെ. പട്ടികയിലേക്ക് മാറ്റാന്‍ താലൂക്ക് സപ്ലൈ ഓഫീസുകളെ സമീപിച്ചാലും മതി.