KERALAM

പ്രൊപ്പോസല്‍ ഫോറം ഹാജരാക്കണം

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്കായി നടപ്പാക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതിയുടെ നാലാംഘട്ട ലിസ്റ്റ് പുതുക്കുന്നതിലേക്ക് പ്രൊപ്പോസല്‍ ഫോറം ഹാജരാക്കണം. നിലവില്‍ ലിസ്റ്റില്‍ ഉള്‍പ്പെടാത്തതും ലീവിന് ശേഷം ജോലി ചെയ്ത് തുടങ്ങിയതും പുതുതായി ജോലിയില്‍ പ്രവേശിച്ച് രജിസ്‌ട്രേഷന്‍ ലഭിച്ചതുമായ തൊഴിലാളികള്‍ പ്രൊപ്പോസല്‍ ഫോറം പൂരിപ്പിച്ച് സെപ്റ്റംബര്‍ 20ന് മുമ്പായി വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടറുടെ ഓഫീസില്‍ ഹാജരാക്കണം. ലീവിന് ശേഷം ജോലി ചെയ്തു തുടങ്ങിയ തൊഴിലാളികള്‍ ജോലി ചെയ്ത കാലയളവും വേതനവും കൃത്യമായി രേഖപ്പെടുത്തിയ വേതന പട്ടിക തൊഴിലുടമയില്‍ നിന്നും വാങ്ങിയാണ് പ്രൊപ്പോസല്‍ ഫോറം സമര്‍പ്പിക്കേണ്ടത്. ഫോണ്‍: 0487 2364900.