THRISSUR

സിവില്‍ സര്‍വ്വീസ് പരീക്ഷാ പരിശീലനം അപേക്ഷ ക്ഷണിച്ചു

ചാലക്കുടി : പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് സിവില്‍ സര്‍വ്വീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരും 30 വയസിന് താഴെയുള്ളവരും ബിരുദ പഠനത്തില്‍ കുറഞ്ഞത് 50% മാര്‍ക്കോടുകൂടി കോഴ്‌സ് പൂര്‍ത്തീകരിച്ചവരാകണം. അവസാന സെമസ്റ്റര്‍ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. ഇവര്‍ സെമസ്റ്റര്‍ സമ്പ്രദായത്തില്‍ ബിരുദ പഠനം നടത്തിയവരാണെങ്കില്‍ അവസാന സെമസ്റ്ററിന് തൊട്ട് മുമ്പ് വരെ ഫലം പ്രഖ്യാപിച്ചിട്ടുള്ള സെമസ്റ്റര്‍ പരീക്ഷകളിലെല്ലാം 50% മാര്‍ക്കോടെ വിജയിച്ചിരിക്കണം. കൂടുബ വാര്‍ഷിക വരുമാനം 2.50 ലക്ഷം രൂപയില്‍ കൂടാന്‍ പാടില്ല. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ യോഗ്യത പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റിന്റേയും, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകളും സഹിതം ചാലക്കുടി ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ആഫീസിലോ, ആമ്പല്ലൂര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ആഫീസിലോ ഒക്ടോ.11 ന് 5 മണിക്ക് മുമ്പായി നേരിട്ടോ തപാല്‍ മാര്‍ഗമോ അപേക്ഷ ലഭ്യമാക്കേണ്ടതാണ്. നിശ്ചിത സമയത്തിനകം ലഭിക്കാത്തതും ആവശ്യമായ രേഖകള്‍ ഇല്ലാത്തതുമായ അപേക്ഷ പരിഗണിക്കുന്നതല്ല. 2023-24 വര്‍ഷം സിവില്‍ സര്‍വ്വീസ് പരിശീലനം ലഭിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷ അയക്കേണ്ട വിലാസം- ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ആഫീസര്‍, ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ആഫീസ്, ഒന്നാം നില, മിനി സിവില്‍ സ്റ്റേഷന്‍, ചാലക്കുടി പി ഒ, തൃശൂര്‍ – 680307. ഫോണ്‍- 0480 2706100.