ക്രിസ്തുമസ് പുതുവത്സര വിപണി കളറാക്കാന്‍ കൂടെ 3.0 പതിപ്പ്
തൃശ്ശൂര്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍, സമൂഹത്തിന്റെ കരുതല്‍ ആവശ്യമുള്ള ആളുകള്‍ക്കായി സംഘടിപ്പിക്കുന്ന കൂടെ എന്ന പരിപാടിയുടെ മൂന്നാം അധ്യായമായ കൂടെ 3.0 ഡിസം. 12,13 തിയ്യതികളില്‍ തൃശ്ശൂര്‍ കളേ്രക്ടറ്റില്‍ സംഘടിപ്പിക്കും. ഭിന്നശേഷിക്കാരായ കുട്ടികള്‍, സ്‌പെഷ്യല്‍ സ്‌കൂള്‍ ബഡ്സ് സ്‌കൂള്‍ കുട്ടികള്‍, വൃദ്ധസദനത്തിലെ ആളുകള്‍ എന്നിവര്‍ നിര്‍മിക്കുന്ന വസ്തുക്കളും ഭക്ഷണപഥാര്‍ത്ഥങ്ങളും പാനീയങ്ങളുമൊക്കെയാണ് പ്രദര്‍ശിപ്പിക്കുന്നത്. പരിപാടിയുടെ മുന്നൊരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. മുഖ്യ ആകര്‍ഷണമായ ക്രിസ്മസ് ഗിഫ്റ്റ് സ്റ്റാള്‍ വളരെ ആകര്‍ഷകമായ രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ നറുക്കെടുപ്പുകളും വിനോദപരിപാടികളും ഇതൊടാനുബന്ധിച്ചു സംഘടിപ്പിക്കുന്നുണ്ട്.
