നവസംരംഭകര്‍ക്ക് 5 ദിവസത്തെ വര്‍ക്ഷോപ്പ്
പുതിയ സംരംഭകര്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്മെന്റ് 5 ദിവസത്തെ വര്‍ക്ഷോപ്പ് സംഘടിപ്പിക്കുന്നു. സംരംഭകന്/സംരംഭക ആവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒക്ടോബര്‍ 15 മുതല്‍ 19 വരെ കളമശ്ശേരിയിലുള്ള കെഐഇഡി ക്യാമ്പസ്സിലെ പരിശീലനത്തില്‍ പങ്കെടുക്കാം. പുതിയ സംരംഭകര്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ബിസിനസിന്റെ നിയമ വശങ്ങള്, ഐഡിയ ജനറേഷന്, പ്രൊജക്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കുന്ന വിധം, സെയില്‍സ് & മാര്‍ക്കറ്റിങ്, ബാങ്കില്‍ നിന്ന് ലഭിക്കുന്ന സാമ്പത്തിക സഹായങ്ങള്‍, ജി.എസ്.ടി, സംരംഭം തുടങ്ങാനാവശ്യമായ ലൈസന്‍സുകള്‍, വിജയിച്ച സംരംഭകന്റെ അനുഭവം പങ്കിടല്‍, തുടങ്ങിയ നിരവധി സെഷനുകള്‍ ആണ് ഉള്‍പെടുത്തിയിരിക്കുന്നത്. താല്പര്യമുള്ളവര് http://kied.info/training-calender/ എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി ഒക്ടോബര്‍ 12-ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. തിരെഞ്ഞെടുക്കപ്പെടുന്ന 35 പേര് മാത്രം ഫീസ് അടച്ചാല്‍ മതി. ജനറല്‍ വിഭാഗത്തിന് കോഴ്സ് ഫീ, ഭക്ഷണം, താമസ സൗകര്യം മടക്കം 3,540 രൂപയും, താമസ സൗകര്യം ആവശ്യമില്ലെങ്കില്‍1,500 രൂപയും ഫീസ് ഒടുക്കണം. എസ് സി / എസ് ടി വിഭാഗങ്ങള്‍ക്ക് യഥാക്രമം 2,000 രൂപയും 1,000 രൂപയുമാണ് ഫീസ് നിരക്ക്. ഫോണ്‍- 0484 2532890 / 2550322 / 9188922800.