THRISSUR

മലയാള സ്വാമികളുടെ ജീവചരിത്ര ഗ്രന്ഥം “മലയാള സ്വാമികൾ ” പ്രകാശനം ചെയ്യ്തു

ഏങ്ങണ്ടിയൂർ : മഹർഷി മലയാള സ്വാമി ട്രസ്റ്റും, ബി എൽ എസ് ഏങ്ങണ്ടിയൂരും സംയുക്തമായി മലയാള സ്വാമികളുടെ സമഗ്രമായ ജീവിതത്തെയും ദർശനത്തെയും ആധാരമാക്കി സുനിൽ പത്മനാഭ രചിച്ച “മലയാള സ്വാമികൾ ” എന്ന ബ്രഹത്തായ മലയാള സ്വാമികളുടെ ജീവചരിത്ര ഗ്രന്ഥം ബി എൽ എസ് ഇൻഡോർ സ്റ്റേഡിയത്തിൽ പ്രശസ്ത സാഹിത്യക്കാരനും പ്രഭാഷകനുമായ ഷൗക്കത്ത് നിത്യാനികേതകം ആശ്രമത്തിലെ അദ്ധ്യക്ഷനും മഹാപണ്ഡിതനുമായ സ്വാമി മുക്താനന്ദയതിക്ക് നല്കി കൊണ്ട് പ്രകാശനം ചെയ്യ്തു. തുടർന്ന് കുമാരൻ പനിച്ചിക്കലിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്വാമി മുക്താനന്ദയതിയും, ഷൗക്കത്തും മുഖ്യപ്രഭാഷണവും നടത്തി. ആശംസകൾ അർപ്പിച്ചു കൊണ്ട് ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ജനമിത്രൻ തോമ്പത്ത്, മനോജ് തച്ചപ്പുള്ളി, പ്രകാശൻ കടവിൽ, പ്രൈസൻ മാസ്റ്റർ, അനിൽ പണിക്കശ്ശേരി തുടങ്ങിയവർ സംസാരിച്ചു. മലയാള സ്വാമി ട്രസ്റ്റ് സെക്രെട്ടറി ബിനിൽ നെടിയേത്ത് നന്ദിയും രേഖപ്പെടുത്തി

.