കഴിമ്പ്രം ബീച്ച് ഫെസ്റ്റിന് ഉജ്ജ്വല തുടക്കം
വലപ്പാട് : ജനകീയ സൗഹൃദ വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബീച്ച് ഫെസ്റ്റിന് ഉജ്ജ്വല തുടക്കം. പരിപാടിയുടെ ഉദ്ഘാടനം സി.സി. മുകുന്ദൻ എം.എൽ.എ നിർവഹിച്ചു. ശോഭാ സുബിൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിക് മുഖ്യാതിഥിയായി പങ്കെടുത്തു. ഷൈൻ നെടിയിരിപ്പിൽ സ്വാഗതം പറഞ്ഞു. ജോസ് വള്ളൂർ, ഹാരിസ് ബാബു, കെ.പി. സന്ദീപ് നാഗേഷ് എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. റാസിഖ് പി.എസ്, ഹരി പട്ടാലി, മധു ശക്തിധരൻ, വിനോദ് വിജയൻ, വാമനൻ നെടിയിരിപ്പിൽ, ബിജു ശശിധരൻ പുളിക്കൽ, നിഖിൽ ഇരിങ്ങത്തുരിത്തി, സുധീർ പട്ടാലി തുടങ്ങിയവർ പങ്കെടുത്തു. മധുകുന്നത്ത്, സൗമ്യൻ നെടിയിരിപ്പിൽ, പി.ഡി. ലോഹിതാക്ഷൻ, സുജിന്ദ് പുല്ലാട്ട്, സുമേഷ് പാനാട്ടിൽ, പ്രജീഷ് കൊല്ലാറ, അജ്മൽ ഷെരീഫ്, സുധീന്ദ്രൻ ഏറാട്ട്, ചിത്രൻ കോവിൽ തെക്കേ വളപ്പിൽ എന്നിവർ ആശംസകൾ അറിയിച്ചു. ഉണ്ണികൃഷ്ണൻ തൈപറമ്പത്ത് നന്ദി പറഞ്ഞു.

http://toyota-porte.ru/forums/index.php?autocom=gallery&req=si&img=3146