നെട്ടിശ്ശേരി ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ക്രിസ്തുമസ് പുതുവത്സര ആഘോഷം സംഘടിപ്പിച്ചു
തൃശൂർ : നെട്ടിശ്ശേരി ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കുറ്റിമുക്ക് പാടത്ത് ക്രിസ്തുമസ് പുതുവത്സര ആഘോഷം സംഘടിപ്പിച്ചു. ജെൻസൻ ജോസ് കാക്കശ്ശേരി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മേളപ്രമാണി കിഴക്കൂട്ട് അനിയൻ മാരാർ കേക്ക് മുറിച്ച് മധുരം പങ്കുവെച്ച് ഉദ്ഘാടനം നിർവഹിച്ചു. പാപ്പ ശശി നെട്ടിശ്ശേരി കൂട്ടുക്കാർക്കൊപ്പം ആടിയും, പാടിയും, സമ്മാനങ്ങൾ നൽകിയും, ലാത്തിരി പൂത്തിരി കമ്പിത്തിരി മത്താപ്പ് കത്തിച്ച് ആഘോഷങ്ങൾക്ക് വർണ്ണാഭമാക്കി. റിട്ടയർ മേജർ കെ.കെ.ഉണ്ണികൃഷ്ണൻ, എ.അഭിലാഷ്, കെ.ഗോപാലകൃഷ്ണൻ, ടി.ശ്രീധരൻ, യു.വിജയൻ, ഫ്രാൻസിസ് പെല്ലിശ്ശേരി, ജോർജ്ജ് മഞ്ഞിയിൽ, എൻ.പി.രാമചന്ദ്രൻ, അനിൽകുമാർ തെക്കൂട്ട്, സി.പഴനിമല, സണ്ണി രാജൻ, ചന്ദ്രൻ വെളുത്തേടത്ത്, ഇന്ദിര സുബ്രമഹ്ണ്യൻ, ഷീല, ചന്ദ്രൻ കോച്ചാട്ടിൽ, ചന്ദ്രഹാസൻ തുടങ്ങിയവർ നേതൃത്വം നൽകി.
