ദമയന്തി അമ്മയ്ക്ക് വീടൊരുങ്ങുന്നു
നാട്ടിക: നാട്ടിക എസ്എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂളിലെ പാചകക്കാരി ദമയന്തി അമ്മയ്ക്ക് നിർമിക്കുന്ന വീടിന്റെ പണി പൂർത്തിയാക്കുന്നതിന് സഹായ ഹസ്തവുമായി നാട്ടിക എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ തഷ്ണാത്ത്. സ്നേഹസമാനമായി നൽകുന്ന തുക പ്രിൻസിപ്പാൾ ജയാ ബിനി ജി.എസ്.ബി ഏറ്റുവാങ്ങി.
എസ്.എൻ.ഡി.പി യൂണിയൻ ഓഫീസിൽ നടന്ന ചടങ്ങിൽ എൻ.എസ്.എസ് കോഓർഡിനേറ്റർ ശലഭ ജ്യോതിഷ്, സഹ കോഓർഡിനേറ്റർ ഷൈജ ഇബി, എൻ.എസ്.എസ് അംഗങ്ങളായ അമർ, എസ്.എൻ.ഡി.പി യോഗം നാട്ടിക യൂണിയൻ കൗൺസിലർ നരേന്ദ്രൻ തയ്യിൽ എന്നിവരും സന്നിഹിതരായിരുന്നു.
8 ലക്ഷം രൂപ ചെലവിൽ നിർമ്മിക്കുന്ന വീടിന് ഇപ്പോഴും ഏകദേശം 2 ലക്ഷം രൂപയുടെ കുറവ് വരും. ഈ പണത്തിനായി സുമനസ്സുകളുടെ പിന്തുണ അനിവാര്യമാണെന്ന് എൻ.എസ്.എസ് കോഓർഡിനേറ്റർ ശലഭ ജ്യോതിഷ് അറിയിച്ചു.
