THRISSUR

ദേശീയപാതക്കരികെ ഉറങ്ങി കിടന്നിരുന്ന നാടോടികൾക്കിടയിലേക്ക് ലോറി പാഞ്ഞുകയറി 5 പേർ മരിച്ചു

തൃപ്രയാർ : നാട്ടികയിൽ ദേശീയപാതക്കരികെ ഉറങ്ങി കിടന്നിരുന്ന നാടോടികൾക്കിടയിലേക്ക് കണ്ണൂരിൽ നിന്നും തടി കയറ്റി പെരുമ്പാവൂരിലേക്ക് പോകുകയായിരുന്ന ലോറി പാഞ്ഞുകയറി 5 പേർ മരിക്കുകയും 7 പേർക്ക് പരുക്ക് ഏൽക്കുകയും ചെയ്തു. മരിച്ചവരില്‍ രണ്ട് കുട്ടികളുമുണ്ട്. കാളിയപ്പന്‍ (50), നാഗമ്മ (39), ബംഗാഴി (20), ജീവന്‍ (4), വിശ്വ (1 ) എന്നിവരാണ് മരിച്ചത്. ദേശീയ പാതയിൽ സ്ഥാപിച്ചിരുന്ന ഡിവൈഡർ തകർത്താണ് ലോറി ഉറങ്ങികിടന്നവർക്കിടയിലേക്ക് കയറിയത്. പുലര്‍ച്ചെ 4 മണിയോടെയാണ് സംഭവം. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.