നവ കേരള സദസ്സ്; നൈറ്റ് വാക്ക് സംഘടിപ്പിച്ചു
തൃശൂർ: നവ കേരള സദസ്സിന്റെ പ്രചാരണാർത്ഥം ഇരിങ്ങാലക്കുട മണ്ഡലത്തിൽ സ്ത്രീകൾക്കായ് നൈറ്റ് വാക്ക് സംഘടിപ്പിച്ചു. സിനിമാ താരം സിജി പ്രദീപ് ഉദ്ഘാടനം ചെയ്തു.
ഇരിങ്ങാലക്കുട വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ ലളിതാബാലൻ, വിജയലക്ഷ്മി വിനയചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് നൈറ്റ് വാക്ക് സംഘടിപ്പിച്ചത്.
നവ കേരള സദസ്സിന്റെ ലോഗോ പതിപ്പിച്ച തൊപ്പി ധരിച്ച് ആയിരത്തിലധികം സ്ത്രീകൾ നൈറ്റ് വാക്കിൽ പങ്കെടുത്തു. ഠാണാ – ചന്തക്കുന്ന് ജംഗ്ഷനിൽ നിന്ന് തുടങ്ങിയ നൈറ്റ് വാക്ക് ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിൽ അവസാനിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലതാ ചന്ദ്രൻ, പഞ്ചായത്ത് പ്രസിഡണ്ടു മാരായ ടി.വി. ലത, ലതാ സഹദേവൻ, സീമ പ്രേംരാജ്, മൂന്ന് ബ്ലോക്കിലെയും കുടുംബശ്രീ പ്രവർത്തകർ, ആശാവർക്കർമാർ, അങ്കണവാടി പ്രവർത്തകർ, ഐ സി ഡി എസ് പ്രവർത്തകർ, സമീപവാസികൾ, മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.