ആധാര്‍ മസ്റ്ററിങ് ക്യാമ്പ് 13ന്
തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ അയ്യന്തോള്‍ പ്രദേശത്ത് ഉള്‍പ്പെടുന്ന മുന്‍ഗണന വിഭാഗം റേഷന്‍ കാര്‍ഡുകളിലെ (മഞ്ഞ, പിങ്ക്) അംഗങ്ങളില്‍ ആധാര്‍ മസ്റ്ററിങ് നടത്താത്തവര്‍ക്കായി ഡിസം. 13 ന് രാവിലെ 10 മണി മുതല്‍ വൈകീട്ട് 4.00 മണി വരെ പുതൂര്‍ക്കര സെന്ററില്‍ ആധാര്‍ മസ്റ്ററിങ് ക്യാമ്പ് സംഘടിപ്പിക്കുന്നു. മസ്റ്ററിങ് ചെയ്യുവാന്‍ വരുന്ന അംഗങ്ങള്‍ റേഷന്‍ കാര്‍ഡ്, ആധാര്‍കാര്‍ഡ്, ആധാര്‍ കാര്‍ഡിനോട് ബന്ധിപ്പിച്ച ഫോണ്‍ എന്നിവ കൊണ്ടുവരേണ്ടതാണ്.
